
ന്യൂഡൽഹി: രാജ്യത്തെ ഏതൊരു പൗരനും ഇനി ജമ്മു കാശ്മീരിൽ നിന്നും ഭൂമി വാങ്ങാം. ഇത് സംബന്ധിച്ച് കേന്ദ്രം പുതിയ നിയമം കൊണ്ട് വന്നു. ഇത് പ്രകാരം ജമ്മു കാശ്മീരിൽ നിന്നും ഭൂമി വാങ്ങുന്നതിന് റസിഡന്റ് സർട്ടിഫിക്കറ്റ് ആവശ്യമില്ല. എന്നാൽ കൃഷി ഭൂമി കർഷകർക്ക് മാത്രമെ വാങ്ങാനാകു. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ജമ്മു കാശ്‌മീരിന്റെ പ്രത്യേക അവകാശങ്ങൾ തിരികെ നൽകണമെന്നും അങ്ങനെ ചെയ്തില്ലെങ്കിൽ ഇന്ത്യൻ പതാക ഉയർത്തില്ലെന്നും ജമ്മു കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി പ്രസ്താവന നടത്തിയതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ ഈ നീക്കം.