singer

ബല്ലിയ : ഉത്തർപ്രദേശിലെ മഹാകാൽപൂരിൽ ബി.ജെ.പി നേതാവ് സംഘടിപ്പിച്ച പാർട്ടിയിൽ ആഘോഷത്തിന്റെ ഭാഗമായി വെടിവയ്പ് നടത്തി. പക്ഷേ, വെടിയേറ്റത് സ്റ്റേജിൽ പാടിക്കൊണ്ടിരുന്ന ഗായകന്. പരിക്കേറ്റ് സ്റ്റേജിൽ നിന്നും ഇറങ്ങിയോടുന്ന ഗായകന്റെ ദൃശ്യങ്ങൾ വൈറലാവുകയാണ്.

മകന്റെ പിറന്നാളിനോടനുബന്ധിച്ച് യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ഭാനു ദൂബേ തിങ്കളാഴ്ച സംഘടിപ്പിച്ച പാർട്ടിയ്ക്കിടെയാണ് കൈയ്യബദ്ധം. ഭോജ്പുരി ഗായകനായ ഗോലു രാജയ്ക്കാണ് വെടിയേറ്റത്. ഗോലു പാടുന്നതിനിടെ സ്റ്റേജിൽ രണ്ട് സ്ത്രീകൾ നൃത്തം ചെയ്യുന്നതും കാണാം. ഇതിനിടെ ആഘോഷത്തിൽ പങ്കെടുത്തിരുന്ന ചിലർ തോക്കുകൾ പുറത്തെടുത്ത് ആകാശത്തേക്ക് വെടിവയ്ക്കുകയായിരുന്നു.

इस वीडियो में गायक को मंच पर गाते हुए दो गोली लगते दिख रही है।बलिया के एक बी जे पी नेता के बच्चे की बर्थडे पार्टी थी।कहते हैं कि 7-8 लोग खुशी में गोलियां चला रहे थे।उनमें से एक गोली गायक के पेट में लगी,दूसरी ने हाथ की हड्डी तोड़ दी।यह कैसी जानलेवा खुशी है? pic.twitter.com/bMCeXtpg2f

— Kamal khan (@kamalkhan_NDTV) October 27, 2020

ഗോലു രാജയുടെ വയറിനും കൈക്കുമാണ് വെടിയേറ്റത്. ഇയാളെ വാരണാസിയിലെ ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ അപകടനില തരണം ചെയ്തിട്ടുണ്ട്. ബന്ദ ജില്ലയിൽ ഒക്ടോബർ 5ന് ഒരു ആഘോഷത്തിനിടെ വെടിയേറ്റ് 55 വയസുള്ള സ്ത്രീ മരിക്കുകയും പെൺകുട്ടിയ്ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.