covid

ചെന്നൈ: കൊവിഡ് രോഗവ്യാപനം അതിരൂക്ഷമായി നിന്ന സംസ്ഥാനമായിരുന്ന തമിഴ്‌നാടിന് ആശ്വാസത്തിന്റെ ദിനങ്ങൾ. ഇന്ന് 2,522പേര്‍ക്കാണ് സംസ്ഥാനത്ത്കൊവിഡ് സ്ഥിരീകരിച്ചത്.

അതേസമയം 4,029പേര്‍ ഇന്ന് മാത്രം രോഗമുക്തി നേടിയിട്ടുമുണ്ട്. 27 പേർ ഇന്ന് രോഗം മൂലം മരണമടഞ്ഞു.

എന്നാൽ സംസ്ഥാനത്ത് മരണനിരക്ക് മരണനിരക്കും ഗണ്യമായി കുറഞ്ഞതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2,708 പേര്‍ക്കാണ് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചത്.

ഇതുവരെ 7,14,235 പേർക്ക് സംസ്ഥാനത്ത് രോഗം വന്നിട്ടുണ്ട്. ആകെ 6,75,518പേര്‍ രോഗമുക്തരായി. രോഗം മൂലം ഇതുവരെ മരണമടഞ്ഞത് 10,983 പേർ. 27,734 പേരാണ് ഇപ്പോൾ സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്.