shobana-geroge-

തിരുവനന്തപുരം: അഴിമതിക്കേസിലെ പ്രതിയും ഖാദിബോർഡ് സെക്രട്ടറിയുമായ കെ.എ.രതീഷിന്റെ നിയമനം താൻ അറിഞ്ഞിരുന്നില്ലെന്ന് സംസ്ഥാന ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ്. നിയമിച്ചതിന് ശേഷം മാത്രമാണ് താൻ ഇക്കാര്യം അറിഞ്ഞതെന്നും ശോഭനാ ജോർജ് പറഞ്ഞു. രതീഷിന്റെ ശമ്പള ഫയൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും കാര്യങ്ങൾ പറയുന്നതിൽ പരിമിതിയുണ്ടെന്നും ശോഭനാ ജോർജ് വ്യക്തമാക്കി. ഒരു മലയാള വാർത്താ ചാനലിലെ ചർച്ചയ്ക്കിടയിലാണ് ശോഭനാ ജോർജ് ഇക്കാര്യം പറഞ്ഞത്.