
ഹ്യുണ്ടായിയുടെ ജനപ്രിയ ഹാച്ച്ബാക്കായ ഐ20യുടെ പ്രീമിയം പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചു. 21000 രൂപ നൽകി ഹ്യുണ്ടേയ് ഡീലർഷിപ്പ് വഴിയോ ഓൺലൈനായോ വാഹനം ബുക്ക് ചെയ്യാം. മാഗ്ന, സ്‌പോർട്സ്, ആസ്‌ത, ആസ്‌ത ഓപ്ഷൻ എന്നീ വകഭേദങ്ങളിലായി മൂന്നു എൻജിൻ ഓപ്ഷനോടു കൂടിയാണ് പുതിയ ഐ20 വിപണിയിലെത്തുക. 1.2 ലീറ്റർ പെട്രോൾ, 1 ലീറ്റർ പെട്രോൾ, 1.5 ലീറ്റർ പെട്രോൾ എന്നീ എൻജിനുകളാണ് വാഹനം എത്തുന്നത്. ഇന്റലിജെന്റ് മാനുവൽ ട്രാൻസ്‌മിഷൻ സംവിധാനം ആദ്യമായി ഈ സെഗ്മെന്റ് വാഹനങ്ങളിൽ അവതരിപ്പിക്കുന്നതും പുതിയ ഐ20 ആണ്. നവംബർ 5ന് വാഹനം വിപണിയിലെത്തും.