
സൂറിച്ച്: ഫിഫ പ്രസിഡന്റ് ജിയോവാനി ഇൻഫാന്റിനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചെറിയ രോഗലക്ഷണങ്ങളുണ്ടായിരുന്ന ഇൻഫാന്റിനോയ്ക്ക് പരിശോധനയിൽ കൊവിഡ് സ്ഥിരീകരിച്ചുവെന്ന് അന്താരാഷ്ട്ര ഫുട്ബാൾ സംഘടനായ ഫിഫ പത്രക്കുറിപ്പിൽ അറിയിച്ചു. 50 കാരനായ ഇൻഫാന്റിനോ ഇപ്പോൾ ഐസൊലേഷനിലാണെന്നും അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവർ ക്വാറന്റൈനിൽ പോകണമെന്നും ഇൻഫാന്റിനോ വേഗം സുഖം പ്രാപിക്കട്ടേയെന്നും പത്രക്കുറിപ്പിൽ പറയുന്നു.