mpb

തൃശൂർ: മുതിർന്ന കോൺഗ്രസ് നേതാവ് എം.പി. ഭാസ്‌കരൻ നായർ (88) നിര്യാതനായി. ഇന്നലെ രാത്രി എട്ട് മണിയോടെ കൂർക്കഞ്ചേരി എലൈറ്റ് ആശുപത്രിയിലായിരുന്നു അന്ത്യം. ഡി.സി.സി മുൻ പ്രസിഡന്റും യു.ഡി.എഫ് മുൻ ജില്ലാ ചെയർമാനുമാണ്. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റായിരുന്നു. ഭാര്യ: പരേതയായ ഭാർഗവിഅമ്മ. മക്കൾ: വി. സുരേഷ്‌കുമാർ (പരേതനായ മന്ത്രി സി.എൻ. ബാലകൃഷ്ണന്റെ മുൻ പേഴ്‌സൺ സ്റ്റാഫ് അംഗം), വി. രാജീവ്കുമാർ (ബിസിനസ്), വി. പ്രീത (ഖാദി അസോ.- എറണാകുളം). മരുമക്കൾ: പ്രഭ (കല്ലൂർ സർവീസ് സഹകരണ ബാങ്ക്), ബിന്ദു (ചാലക്കുടി കാർഷിക ഗ്രാമവികസന ബാങ്ക്), വാസുദേവൻ (കൊച്ചി റിഫൈനറി). സംസ്‌കാരം ഇന്ന് നടക്കും. കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി അനുശോചിച്ചു.