
പത്തനംതിട്ട- മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ 22-ാം മാർത്തോമ്മാ മെത്രാപ്പോലീത്തയായി ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്തായെ നിയോഗിക്കാൻ എപ്പിസ്‌ക്കോപ്പൽ സിനഡ് തീരുമാനിച്ചു. സ്ഥാനാരോഹണ ശുശ്രൂഷ തിരുവല്ലയിലെ സഭാ ആസ്ഥാനത്തുള്ള ഡോ. അലക്‌സാണ്ടർ മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ സ്മാരക ഒാഡിറ്റോറിയത്തിൽ കൂദാശ ചെയ്ത താത്കാലിക മബഹായിൽ നവംബർ 14ന് രാവിലെ 8 ന് നടക്കും. ഉച്ചയ്ക്ക് ഒന്നിന് ചേരുന്ന അനുമോദന സമ്മേളനത്തിൽ മതസാമുദായിക സാംസ്‌കാരികരാഷ്ട്രീയ നേതാക്കൾ പങ്കെടുക്കും.