
ന്യൂഡൽഹി: കേന്ദ്രസാമൂഹ്യനീതി സഹമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഒഫ് ഇന്ത്യ നേതാവുമായ
രാംദാസ് അത്താവലെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 60കാരനായ അദ്ദേഹത്തെ ദക്ഷിണ മുംബയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നടി പായൽ ഗോഷ് റിപ്പബ്ലിക്കൻ പാർട്ടിയിൽ ചേരുന്ന ചടങ്ങിൽ തിങ്കളാഴ്ച അത്താവലെ പങ്കെടുത്തിരുന്നു. ഫെബ്രുവരിയിൽ പ്രാർത്ഥനാ ചടങ്ങിൽ 'ഗോ കൊറോണ" മുദ്രാവാക്യം അത്താവലെ മുഴക്കിയത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു.