
ആലപ്പുഴ: സി പി എം പ്രാദേശിക നേതാക്കളുടെ വീടിന് കല്ലെറിഞ്ഞ കേസിൽ രണ്ടുപേർ അറസ്റ്റിൽ. മാരാരിക്കുളം വടക്ക് സ്വദേശി അഭി ശിവദാസ് (25), പ്രവീൺ കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും സി പി എം പ്രവർത്തകരാണ്. കഴിഞ്ഞമാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭാ മധു, സി പി എം കണ്ണർകാട് ലോക്കൽ സെക്രട്ടറി എം സന്തോഷ്‌കുമാർ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അഭി ശിവദാസ് മാരാരിക്കുളം വടക്ക് പഞ്ചായത്തിലെ താൽക്കാലിക ഡ്രൈവറായിരുന്നു. ഇയാളെ ജോലിയിൽ നിന്ന് പുറത്താക്കിയ ശേഷമാണ് ആക്രമണം ഉണ്ടായത്.