electric-hummer

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ജനറൽ മോട്ടോഴ്സിന്റെ ഇലക്ട്രിക് ഹമ്മർ വിൽപ്പനയ്‌ക്കെത്തിയത്. ബുക്കിംഗ് ആരംഭിച്ച് വെറും പത്തു മിനിറ്റ് കൊണ്ടാണ് ഹമ്മർ വിറ്റു തീർന്നത്. പക്ഷേ, വാഹനം അടുത്ത വർഷം മാത്രമേ ലഭ്യമാവുകയുള്ളൂ. ഒറ്റ ചാർജിൽ 563 കി. മീ ദൂരം സഞ്ചരിക്കാമെന്നതാണ് പ്രത്യേകത. മലിനീകരണ തോത് കൂടുതലാണെന്ന വിലയിരുത്തലിനെ തുടർന്ന് 2010ലാണ് പരമ്പരാഗത ഇന്ധനങ്ങളലോടുന്ന ഹമ്മറിന്റെ ഉത്പാദനം ജനറൽ മോട്ടോഴ്സ് അവസാനിപ്പിച്ചത്. പത്ത് വർഷങ്ങൾക്ക് ശേഷം വാഹനം തിരിച്ചെത്തുന്നത് ഇലക്ട്രിക് കരുത്തിലാണ്. മുമ്പ് നിരത്തിലുണ്ടായിരുന്ന ഹമ്മറിന്റെ ഡിസൈൻ ശൈലിയിലായിരിക്കും ഇലക്ട്രിക് പതിപ്പും ഒരുങ്ങുക. 83 ലക്ഷം രൂപയാകും വാഹനത്തിന്റെ വില.