
ന്യൂഡൽഹി: രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 80 ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 43,893 പേർക്ക് രോഗം സ്ഥിരീകരിച്ചു. 508 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. ഇതോടെ ആകെ മരണമടഞ്ഞവരുടെ എണ്ണം 1.2 ലക്ഷം എത്തി. രാജ്യത്തെ കൊവിഡ് പോസിറ്റീവിറ്റി നിരക്ക് 4.1% ആണ്. ഇതുവരെ 79,90,322 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 72.5 ലക്ഷം പേർ രോഗമുക്തരായി. കൊവിഡ് രോഗമുക്തി നിരക്ക് വർദ്ധിച്ച് 91 ശതമാനമായി. 6.1 ലക്ഷം പേർ നിലവിൽ ചികിത്സയിലാണ്.
രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും പ്രതിദിന കൊവിഡ് നിരക്ക് കുറയുകയാണ്. എന്നാൽ കേരളം, പശ്ചിമബംഗാൾ,മഹാരാഷ്‌ട്ര, കർണാടക,ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ രോഗബാധിതരുടെ നിരക്ക് ഉയരുകയാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. രാജ്യത്തെ കൊവിഡ് ബാധിതരിൽ 53 ശതമാനവും ഈ സംസ്ഥാനങ്ങളിൽ നിന്നാണ്. ചില സംസ്ഥാനങ്ങളിൽ രോഗബാധ കുത്തനെ ഉയരുകയാണ്. ഡൽഹിയിൽ 4853 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. പ്രതിദിനം 20000,10000 കേസുകൾ വന്നിരുന്ന മഹാരാഷ്‌ട്രയിലും കേരളത്തിലും ഇന്നലെ 5500 ആണ് പ്രതിദിന കൊവിഡ് നിരക്ക്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ച് മരണമടഞ്ഞവരിൽ 60 ശതമാനവും മഹാരാഷ്‌ട്ര(115), പശ്ചിമബംഗാൾ(58), ഡൽഹി(44), കർണാടക(44),ഛത്തീസ്ഗഡ്(43) എന്നിങ്ങനെയാണ്,