
കൊച്ചി: മുൻമന്ത്രി ഇബ്രാഹിംകുഞ്ഞ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഓഫീസിൽ ഹാജരായി. കളളപ്പണം വെളുപ്പിച്ച കേസിൽ ചോദ്യം ചെയ്യലിനായാണ് അദ്ദേഹം ഹാജരായത്. ചോദ്യംചെയ്യൽ ഇപ്പോഴും തുടരുകയാണ്. മുസ്ളിംലീഗിന്റെ ദിനപത്രമായ ചന്ദ്രികയുടെ അക്കൗണ്ട് വഴി ഇബ്രാഹിംകുഞ്ഞ് 10 കോടിയോളം രൂപ വെളിപ്പിച്ചു എന്നാണ് കേസ്.
പാലാരിവട്ടം പാലത്തിന്റേത് ഉൾപ്പടെ വിവിധ അഴിമതിയിലൂടെ സമ്പാദിച്ച പണമാണിതെന്ന് കാട്ടി കളമശേരി സ്വദേശി ഗിരീഷ്ബാബു ഹൈക്കോടതിയിൽ നൽകിയ ഹർജിയെ തുടർന്ന് കളളപ്പണ കേസ് അന്വേഷണം നടത്തേണ്ടത് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റാണെന്നും ഗീരീഷ്ബാബുവിനെ കേസിൽ കക്ഷി ചേർക്കാനും കോടതി അന്ന് നിർദ്ദേശിച്ചിരുന്നു. ഇബ്രാഹിംകുഞ്ഞിനെതിരായ പാലാരിവട്ടം പാലം അഴിമതി കേസ് അന്വേഷിക്കുന്നത് വിജിലൻസ് ആണ്.