
തിരുവനന്തപുരം: അഭിമാനമുണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പളളി രാമചന്ദ്രൻ. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തുവെന്നാൽ മുഖ്യമന്ത്രിയെ കസ്റ്റഡിയിലെടുത്തതിന് തുല്യമാണ്. മുഖ്യമന്ത്രി എടുക്കേണ്ട തീരുമാനങ്ങൾ താൻ എടുത്തുവെന്ന് അറിയിച്ച് ഫയലിൽ ഒപ്പുവച്ച ഉദ്യോഗസ്ഥ പ്രമുഖനാണ് ശിവശങ്കർ. മഞ്ഞ് മലയുടെ ഒരു കഷ്ണം മാത്രമാണ് ഇത്. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്ത്രി രാജിവയ്‌ക്കണം. കേരള പൊതുസമൂഹം അദ്ദേഹത്തിന്റെ രാജിയാണ് ആഗ്രഹിക്കുന്നതെന്നും മുല്ലപ്പളളി രാമചന്ദ്രൻ കൂട്ടിച്ചേർത്തു.
ശിവശങ്കർ എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയിലായതിന് പിന്നാലെ മുഖ്യമന്ത്രിയേയും സർക്കാരിനേയും കടന്നാക്രമിച്ച് മറ്റ് പ്രതിപക്ഷ നേതാക്കളും രംഗത്തെത്തി. കൊവിഡ് രോഗികളുടെ എണ്ണം ഇന്ന് 25,000 കടക്കുമെന്നായിരുന്നു എൽദോസ് കുന്നപ്പിളളി എം.എൽ.എയുടെ വിമർശനം.
ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.
Posted by V D Satheesan on Tuesday, October 27, 2020
കള്ളക്കടത്ത് സംഘവുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ട്...
ശിവശങ്കർ മഹാനാണ്.
Posted by VT Balram on Tuesday, October 27, 2020
ശിവശങ്കർ നമ്പി നാരായണനാണ്..
ശിവശങ്കർ വികസന നായകനാണ്...
ശിവശങ്കർ ഇല്ലായിരുന്നെങ്കിൽ കേരളം അറബിക്കടലിൽ മുങ്ങിത്താഴുമായിരുന്നു....
മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശ്രീ ശിവശങ്കരിന്റെ ജാമ്യാപേക്ഷ കോടതി തള്ളിയതോടുകൂടി ഇതുവരെ ഇടതുപക്ഷം...
Posted by Sabarinadhan K S on Tuesday, October 27, 2020
മിടുക്കനായിരുന്നു.. പിഴച്ച കൂട്ടുകെട്ടിൽ അകപ്പെട്ടതാണ്..ലേ പാവം 😎
ഇന്ന് കോവിഡ് 25,000 കടക്കും!
Posted by Eldose P Kunnapillil on Tuesday, October 27, 2020