eee

ആർത്തവവിരാമത്തിനുശേഷം സ്ത്രീകളിൽ ഈസ്ട്രജൻ ഹോർമോണിന്റെ അളവ് കുറയുന്നതോടുകൂടി എല്ലുകളിൽ നിന്ന് കാത്സ്യം നഷ്‌ടപ്പെടുന്നു. അങ്ങനെ വരുമ്പോൾ എല്ലുകളിൽ കാൽസ്യത്തിന്റെ അഭാവമുണ്ടാകും. ആർത്തവവിരാമത്തിന്റെ അഞ്ചു മുതൽ പത്തുവർഷത്തിനു ശേഷം ഓസ്റ്റിയോപോറോസിന്റെ സാധ്യത വളരെ കൂടുകയും 65 വയസ് ആകുമ്പോഴേക്കും ഒടിവുകളുണ്ടാകാനുള്ള സാധ്യത പുരുഷന്മാരെക്കാളും സ്ത്രീകളിൽ മൂന്ന് മുതൽ അഞ്ചു മടങ്ങു വരെ കൂടുകയും ചെയ്യും. എല്ലിന്റെ സാന്ദ്രത നിലനിർത്തുന്നതിന് ജനിതകഘടകങ്ങൾക്കു ഒരു പങ്കുണ്ട്. പ്രായം, വൈകിയോ, നേരത്തെയോ ഉള്ള ആർത്തവവിരാമം, കുടുംബപാരമ്പര്യം, അമ്മക്ക് 75 വയസിനുള്ളിൽ ഇടുപ്പിൽ ഒടിവ് സംഭവിച്ചിട്ടുണ്ടെങ്കിൽ അത്, മദ്യപാനം, പുകവലി, ഭക്ഷണത്തിൽ കാത്സ്യത്തിന്റെ കുറവ്, വിറ്റാമിന് ഡിയുടെ അഭാവം, വ്യായാമക്കുറവ് എന്നിങ്ങനെ പല കാരണങ്ങളും അസ്ഥിക്ഷയമുണ്ടാക്കാം. ശാരീരികാരോഗങ്ങളും ഒരു പരിധിവരെ കാരണമാണ്. ഉദാ: പ്രമേഹം, തൈറോയ്ഡ് പ്രശ്‌നങ്ങൾ, വയറു സംബന്ധമമായ പ്രശ്‌നങ്ങൾ, സന്ധികളുടെ അസുഖങ്ങൾ, വൃക്ക, കരൾ തുടങ്ങിയ അവയവങ്ങളുടെ പ്രവർത്തനക്കുറവ്, അർബുദചികിത്സക്ക് വേണ്ടിയുള്ള മരുന്നുകൾ എന്നിവ. ഗർഭിണികളിലും അസ്ഥിക്ഷയം അപൂർവം കണ്ടുവരാറുണ്ട്. പുരുഷന്മാരിൽ മദ്യപാനവും റെസ്റ്റോസീറോൺ ഹോർമോണിന്റെ അഭാവവും ആണ് അസ്ഥിക്ഷയം ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങൾ. മറ്റു അസുഖങ്ങൾക്ക് വേണ്ടി ചികിത്സിക്കുമ്പോൾ കുട്ടികളിലും ചിലപ്പോൾ ഓസ്റ്റിയോപോറോസിസ് ഉണ്ടാകാറുണ്ട്

വാർദ്ധക്യം മൂലം ഉണ്ടാകുന്ന അസ്ഥിക്ഷയം സ്ത്രീകളിലും പരുഷന്മാരിലും ഒരുപോലെ ഉണ്ടാകുന്ന ഒരു പ്രക്രിയയാണ്. ഇതിൽ എല്ലിന്റെ ക്ഷയം അധികമായി ഉണ്ടാകുന്നില്ലെങ്കിലും എല്ലിന്റെ രൂപീകരണം കുറയുകയും ചെയ്യുന്നു.