queen-elizebath

ലണ്ടൻ: വീട്ടു ജോലിക്കാരെ തേടുകയാണ് ബ്രീട്ടണിലെ രാജകുടുംബം ഇപ്പോൾ. വൃത്തിയാക്കലാണ് പ്രധാന ജോലി. അത്യാകർഷകമായ ശമ്പളമാണ് ബ്രീട്ടീഷ് രാജകുടുംബം വാഗ്ദ്ധാനം ചെയ്തിരിക്കുന്നത്.തുടക്കത്തിൽ 18,38,198 രൂപ കിട്ടും.

ഔദ്യോഗിക വെബ്‌സൈറ്റിലാണ് രാജകുടുംബം ജോലിക്കാരനെ തേടിക്കൊണ്ടുള്ള പരസ്യം നൽകിയിരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർ വിൻഡ്സർ കാസ്റ്റിലിലും,ബക്കിംഗ്ഹാം കൊട്ടാരത്തിലും ജോലിയെടുക്കേണ്ടി വരും.

ഇന്റീരിയറുകളും വീടിനുള്ളിലെ മറ്റ് സാധനങ്ങളും വൃത്തിയായും പരിപാലിക്കുക എന്നതാണ് ജോലി.കൊട്ടാരത്തിൽ തന്നെ താമസിക്കണം. വർഷത്തിൽ 33 ദിവസം അവധി അനുവദിക്കും. പെൻഷനും ഉണ്ടായിരിക്കും.ഇതിനൊപ്പം രാജകീയ സൗകര്യങ്ങളും ലഭിക്കും. ഇംഗ്ലീഷും കണക്കും അറിയുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയെന്നും നിബന്ധനയുണ്ട്.

അപേക്ഷിക്കുന്നവർക്കായി വെർച്വൽ ഇന്റർവ്യൂ ഉണ്ടാകും. തിരഞ്ഞെടുക്കപ്പെട്ടാൽ ആദ്യത്തെ 13 മാസം കൊട്ടാരത്തിൽ പരിശീലനം നൽകും. പരിശീലനം നൽകാൻ ഒരു ട്രെയിനർ ഉണ്ടായിരിക്കും. ഇതിന്‌ശേഷമാണ് സ്ഥിര നിയമനം നൽകുക.