woman

കൗതുകകരമായ ഒരുപാട് വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. തിളച്ച എണ്ണയിൽ പലഹാരം ഉണ്ടാക്കുന്ന ഒരു സ്ത്രീയാണ് വീഡിയോയിലുള്ളത്.

ഈ സ്ത്രീ ഒരു വഴിയോര കച്ചവടക്കാരിയാണ്. അവർ കൈ ഉപയോഗിച്ചാണ് തിളക്കുന്ന എണ്ണയിലുള്ള വിഭവം മറിച്ചിടുന്നതും, പാകമായത് പാത്രത്തിലേക്ക് മാറ്റുന്നതും. കൈകളിൽ ഗ്ലൗസ് പോലെ ധരിക്കാതെയാണ് അവർ പാചകം ചെയ്യുന്നത്. നിരവധിയാളുകൾ ഈ സ്ത്രീയ്ക്ക് ചുറ്റും നിന്ന് അത്ഭുതത്തോടെ ആ കാഴ്ച കാണുകയാണ്. First we Feats എന്ന ട്വിറ്റർ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

She said tongs are for losers 😭😭😭 pic.twitter.com/QF4IaFiMd7

— First We Feast (@firstwefeast) October 26, 2020