monitor-lizard

ആലപ്പുഴ: ഗ്രാമ പ്രദേശങ്ങളിൽ അപൂർവമായി മാത്രം കണ്ടിരുന്ന ഉടുമ്പുകൾ ഇപ്പോൾ ആലപ്പുഴ ജില്ലയിൽ സർവസാധാരണമാണ്. ചേർത്തല പാണാവള്ളി പ്രദേശങ്ങളിൽ ഉടുമ്പുകൾ പകൽ സമയത്തും വിലസുകയാണ്. മഴക്കാലത്ത് ശക്തമായ ഒഴുക്കിൽ അന്യ ജില്ലകളിൽ നിന്ന് മണൽ വൻതോതിൽ ഇവിടങ്ങളിലേക്ക് എത്തിയതോടെയാണ് ഉടുമ്പുകളെ കാണാൻ തുടങ്ങിയത്.

രാത്രി കാലങ്ങളിൽ കോഴികൂടുകൾ തകർത്ത് കോഴികളെ ഭക്ഷിക്കുന്നത് നിത്യ സംഭവമായതായി നാട്ടുകാർ പറയുന്നു. പ്രദേശത്തെ കുളങ്ങളിൽ നിന്ന് മീൻ പിടിക്കുന്നത് മൂലം വലയിട്ട് മീൻ വളർത്തേണ്ട അവസ്ഥയിലാണ് ജനം. പകൽ സമയങ്ങളിൽ റോഡ് മുറിച്ച് കടക്കുന്ന ഉടുമ്പുകളുടെ കാഴ്ച കൗതുകകരമാണ്. തെങ്ങിന്റെ മുകളിൽ താമസമാക്കിയവും ഉണ്ട്. ഉടുമ്പിന് തങ്ങളുടെ വളർത്തു കോഴികളെയും, മീനുകളെയും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് നാട്ടുകാർ.