
കൊല്ലം: ഡോളർ കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരൻ എൻഫോഴ്‌സ്‌മെന്റ് കസ്‌റ്റഡിയിലായതോടെ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.പി.സി.സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് കളളക്കടത്തുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞിരിക്കയാണെന്നും വിവിധ അഴിമതി ആരോപണങ്ങൾ ഓർമ്മിപ്പിച്ച് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലിട്ട കുറിപ്പിലൂടെയാണ് ശൂരനാട് രാജശേഖരൻ ഇങ്ങനെ പ്രതികരിച്ചത്.
ശൂരനാട് രാജശേഖരന്റെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം ഇങ്ങനെ:
കള്ളക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് തലവൻ ശിവശങ്കർ കസ്റ്റഡിയിലായതോടെ മുഖ്യമന്ത്രിയുടെ ഓഫിസിന് സ്വർണ്ണ കള്ളകടത്തുമായി ബന്ധം എന്ന് തെളിഞ്ഞിരിക്കുന്നു.
ശിവശങ്കരൻ പിണറായി വിജയൻ എന്ന മുഖ്യമന്ത്രിക്ക് വേണ്ടി ചെയ്തത് എന്തൊക്കെയാണ് ,
1) ജനങ്ങളുടെ ആരോഗ്യഡേറ്റ വിറ്റ സ്പ്രിഗ്ളർ അഴിമതി
2 )കോടികണക്കിന് രൂപയുടെ പമ്പ മണൽ കടത്ത്
3) 1600 കോടിയുടെ കെ- ഫോൺ അഴിമതി
4) കോടി കണക്കിന് രൂപയുടെ കെ- റയിൽ അഴിമതി
5) ബെവ് കോ ആപ്പ് അഴിമതി
6 ) 6000 കോടിയുടെ ഇ-ബസ് അഴിമതി
7 ) സി.ഡിറ്റിലെ പിൻവാതിൽ നീയമനങ്ങൾ.
8) പ്രളയ ഫണ്ട് സമാഹരണ വെട്ടിപ്പുകൾ.
9 ) നവകേരള നിർമിതി വെട്ടിപ്പുകൾ.
10) ഐ.റ്റി വകുപ്പിലെ അനധികൃത പിൻവാതിൽ നീയമനങ്ങൾ
സ്വപ്ന സുരേഷ് എന്ന വിവാദ നായികയെ ശിവശങ്കരന് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രി പിണറായി വിജയൻ. മുഖ്യമന്ത്രിയിലേക്ക് അന്വേഷണം എത്താൻ അന്വേഷണ ഏജൻസികൾ ഇനി അധിക ദിവസം വേണ്ടി വരില്ല.
സെക്രട്ടേറിയേറ്റിലെ നോർത്ത് ബ്ലോക്കിൽ നിന്ന് പിണറായി വിജയൻ എന്ന മുഖ്യമന്ത്രി നാണം കെട്ട് പഠിയിറങ്ങേണ്ടി വരും എന്ന് ഉറപ്പാണ്.
അൽപമെങ്കിലും അഭിമാനബോധം അവശേഷിക്കുന്നുണ്ടെങ്കിൽ പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണം.