filipino-couple

സേവ് ദി ഡേറ്റ്, എൻഗേജ്‌മെന്റ് തുടങ്ങി വിവാഹവുമായി ബന്ധപ്പെട്ടുള്ള പല ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരത്തിൽ ഉഷ്ണ മേഖല ചുഴലിക്കാറ്റ് നാശം വിതച്ച ഫിലിപ്പൈൻസിൽ നിന്നുള്ള യുവദമ്പതികളായ റോണിയുടെയും ജെസിയയുടെയും ചിത്രങ്ങൾ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. എന്താണ് ഈ ചിത്രങ്ങൾക്കുള്ള പ്രത്യേകത എന്നല്ലേ?

വെള്ളത്തിലൂടെ പള്ളിയിലേക്ക് നടന്നുപോകുന്ന മണവാളനും മണവാട്ടിയുമാണ് ചിത്രത്തിലുള്ളത്.ഈ ആഴ്ച ആദ്യമായിരുന്നു ഇരുവരുടെയും വിവാഹം. കനത്ത മഴയും കൊടുങ്കാറ്റും ഉണ്ടായിരുന്നിട്ടും വീട്ടുകാർ വിവാഹം മാറ്റിവച്ചില്ല. തനിക്ക് പേടിയുണ്ടായിരുന്നുവെന്ന് വരൻ പറയുന്നു.

മുട്ടോളം വെള്ളം ഉണ്ട്. വധു ഗൗണും, വരൻ സ്യൂട്ടുമണിഞ്ഞിരുന്നു.ഗൗൺ പൊക്കിപിടിച്ചിരിക്കുകയാണ് വധു.ചെളി നിറഞ്ഞ വെള്ളത്തിലൂടെ നടക്കുന്ന ഇവർക്കൊപ്പം അതിഥികളും ഉണ്ട്.വധുവിന്റെ ബന്ധു ജോസഫിൻ സബനാൽ എടുത്തതാണ് ഈ ചിത്രം.