
ബോളിവുഡിന്റെ ഇഷ്ട നായികമാരായ കരീന കപൂറും അനുഷ്ക ശർമ്മയും ഇപ്പോൾ ഗർഭിണികളാണ്. മാസ്്ക് ധരിച്ച് ഭർത്താവ് സെയ്ഫ് അലി ഖാന്റെയൊപ്പം കരീന  മുംബയിലൂടെ നടന്നുപോകുന്ന ചിത്രം ശ്രദ്ധിക്കപ്പട്ടിരുന്നു. കറുത്ത ലെഗിൻസും നീല ഡെനിം ഷർട്ടുമായിരുന്നു കരീനയുടെ വേഷം. സമൂഹമാദ്ധ്യമത്തിൽ താരം പങ്കുവച്ച ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്.
അനുഷ്ക ശർമ്മ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രങ്ങൾക്കും ആരാധകരുടെ വരവേല്പ് ലഭിക്കുന്നുണ്ട്. ചുവന്ന ഫ്രോക്കണിഞ്ഞാണ്  താരം ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടത്. ദുബായിൽ െഎ.പി.എൽ ക്രിക്കറ്റ് മത്സരത്തിൽ പങ്കെടുക്കാനായി പോയ വിരാട് കോഹ് ലിക്കൊപ്പം അനുഷ്കയുമുണ്ടായിരുന്നു.  അനുഷ്കയും വിരാടും വിവാഹിതരായി ട്ട് മൂന്നുവർഷമായി. വരുന്ന  ജനുവരിയിൽ ഇരുവരുടെയും ജീവിതത്തിലേക്ക് പുതിയ അഥിതി എത്തുമെന്നാണ്  സൂചന.