
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങൾ സൃഷ്ടിക്കുന്ന കുഴപ്പങ്ങൾ വാർത്തയാകുന്നത് നമ്മുടെ നാട്ടിൽ സ്ഥിരമാണ്. ആനയും പന്നിയും കടുവയും പുലിയുമെല്ലാം അത്തരത്തിൽ നാട്ടിലിറങ്ങിയതിന്റെ വീഡിയോകൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ജനപ്രീതി നേടിയിട്ടുമുണ്ട്. ഇത്തരത്തിൽ ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമത്തിലെ സംസാരവിഷയം. ഇരതേടി നാട്ടിലിറങ്ങിയ പുലിയുടെ ശക്തി ബോദ്ധ്യപ്പെടുത്തി തരുന്നതായിരുന്നു വീഡിയോ. രാജസ്ഥാനിലെ മൗണ്ട് അബുവിലായിരുന്നു സംഭവം.
മുംബയിൽ വന്യജീവി ഗവേഷണം നടത്തുന്ന നികിത് സർവെ ട്വിറ്ററിൽ ഷെയർ ചെയ്ത വീഡിയോയിൽ ഇരയെ ഓടിച്ചുകൊണ്ടുവന്ന പുലി ഉയരമുളള ഗേറ്റ് നിഷ്പ്രയാസം ചാടിക്കടക്കുന്നത് കാണാം. 20 അടി ഉയരമുളള മതിൽ വരെ പ്രയാസംകൂടാതെ ചാടാൻ പുലിയ്ക്കാകും. ഒരു സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് വീഡിയോ കണ്ടത്. പുലിക്ക് 20 അടി ഉയരത്തിൽ ചാടാനും 10 അടി വരെ വായുവിലേക്ക് ഉയർന്ന് പൊങ്ങാനും കഴിയുമെന്ന് പുലിയുടെ വീഡിയോ പോസ്റ്റ് ചെയ്ത് ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയും ഓർമ്മിപ്പിക്കുന്നു.
Struggle for existence. Leopard on its heels, chasing one of its favourite prey.
A leopard is known to leap over 20 feet and can jump up to 10 feet into the air. Such a powerful big cat.. pic.twitter.com/tZ3rjVJTmP— Susanta Nanda IFS (@susantananda3) October 26, 2020
 
ഏതോ ചെറിയ ജന്തു ഗേറ്റിനടിയിലൂടെ ഓടിപ്പോകുന്നതും പുലി നിഷ്പ്രയാസം ഗേറ്റ് കടന്ന് ജന്തുവിന് പിന്നാലെ കുതിക്കുന്നതുമാണ് വീഡിയോയിലുളളത്. ആയിരക്കണക്കിന് ലൈക്കുകളും നിരവധി ഷെയറുകളും പുലിവീഡിയോ ട്വിറ്ററിൽ നേടിക്കഴിഞ്ഞു.