roshan

ഡാർലിംഗ്സിൽ ആലിയഭട്ടും വിജയ് വർമ്മയും നായികനായകൻമാർ

അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക് ഡ് എന്ന ചിത്രത്തിനുശേഷം റോഷൻ മാത്യു വീണ്ടും ബോളിവുഡിൽ. വിജയ് വർമയും ആലിയ ഭട്ടും നായികനായകൻമാരായി അഭിനയിക്കുന്ന ചിത്രം ജസ് മീത് കെ . റീൻ സംവിധാനം ചെയ്യുന്നു. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസാണ് ഡാർലിംഗ്സ് നിർമിക്കുന്നത്. സ്ത്രീ കേന്ദ്രീകൃത പ്രമേയമുള്ള സിനിമയിൽ വിജയ് വർമ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യ വേഷത്തിലാണ് ആലിയ ഭട്ട്. അടുത്ത വർഷം ജനുവരിയിൽ ചിത്രീകരണം ആരംഭിക്കും. അതേസമയം സിബിമലയിൽ സംവിധാനം ചെയ്യുന്ന കൊത്ത് എന്ന ചിത്രത്തിലാണ് റോഷൻ ഇപ്പോൾ അഭിനയിക്കുന്നത്.