
തിരുവനന്തപുരം: കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്ക് പിന്തുണയേകാൻ കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ (കെ.എഫ്.സി) കൺസൾട്ടൻസി ഡിവിഷൻ ആരംഭിക്കണമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. കെ.എഫ്.സി ഉദ്യോഗസ്ഥരുമായി ഓൺലൈനിൽ സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വ്യവസായം തുടങ്ങാൻ ആഗ്രഹിക്കുന്ന ഒട്ടേറെ നിക്ഷേപകരുണ്ട്. എന്നാൽ, അനുയോജ്യമായ പദ്ധതികളുടെ അഭാവം അവരെ പിന്തിരിപ്പിക്കുന്നു. ലാഭത്തിലുള്ള വ്യവസായ മേഖലകൾ കണ്ടെത്താനും അടിസ്ഥാനസൗകര്യം ഒരുക്കാനും വിവിധ അനുമതികൾ ലഭ്യമാക്കാനും കൺസൾട്ടൻസികളുടെ സാന്നിദ്ധ്യം സഹായിക്കുമെന്നും യൂസഫലി പറഞ്ഞു.
ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക് അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേറ്റുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന എം.എസ്.എം.ഇകൾക്ക് പ്രത്യേക വായ്‌പ നൽകുന്നത് സംബന്ധിച്ച് പഠിക്കാൻ കെ.എഫ്.സി ചെയർമാനും മാനേജിംഗ് ഡയറക‌്‌ടറുമായ ടോമിൻ ജെ. തച്ചങ്കരിയെ ചുമതലപ്പെടുത്തി.