
ബ്രസൽസ്: പ്രവാചക കാർട്ടൂൺ വിഷയത്തിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നിലപാടിനെ നിശിതമായി വിമർശിച്ച് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗാൻ രംഗത്ത് വന്നതുമുതൽ ഇരു രാജ്യങ്ങളും തമ്മിൽ സംഘർഷം കനക്കുകയാണ്. ഇപ്പോൾ, തുർക്കിയെ വിമർശിച്ച് യൂറോപ്യൻ യൂണിയനും രംഗത്തെത്തിയിരിക്കുകയാണ്.
'മെഡിറ്ററേനിയൻ പ്രദേശങ്ങളിൽ ഏകപക്ഷീയമായ നടപടികൾക്കാണ് തുർക്കി ശ്രമിച്ചതെന്ന്' യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ കുറ്റപ്പെടുത്തുന്നു. ഒക്ടോബർ ആദ്യം നടന്ന ഉച്ചകോടിയിൽ യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾ എർദോഗാഗാന്റെ 'പ്രകോപനങ്ങൾ' അവസാനിപ്പിച്ചില്ലെങ്കിൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
'പ്രവർത്തനത്തിലും പ്രഖ്യാപനത്തിലും ടർക്കിഷ് ഭാഗത്തു നിന്നുള്ള മാറ്റം ഞങ്ങൾ വ്യക്തമായി പ്രതീക്ഷിക്കുന്നു'-യൂറോപ്യൻ യൂണിയൻ വക്താവ് പീറ്റർ സ്റ്റാനോ പറഞ്ഞു. കാത്തിരിക്കണോ അല്ലെങ്കിൽ നടപടിയെടുക്കുമോ എന്നറിയാൻ അംഗരാജ്യങ്ങളുമായി ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തുർക്കിയ്ക്കെതിരെ ജർമനി, ഇറ്റലി, നെതർലൻഡ്സ്, ഗ്രീസും സൈപ്രസ് എന്നീ രാജ്യങ്ങൾ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്.
എർദൊഗാൻ മാക്രോണിനെക്കുറിച്ച് പറഞ്ഞത്
മറ്റൊരു മതത്തിൽ വിശ്വസിക്കുന്ന ലക്ഷക്കണക്കിന് പൗരന്മാർ ഉൾപ്പെടുന്ന സമൂഹത്തോട് ഈ വിധം പെരുമാറുന്ന ഒരു രാഷ്ട്രത്തലവനെക്കുറിച്ച് എന്താണ് പറയാൻ കഴിയുക?. ഒന്നാമതായി, മാനസിക പരിശോധന നടത്തുക എന്നല്ലാതെ എന്ത് പറയാൻ