tolic
ടൗൺ ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ളിമെന്റേഷൻ കമ്മിറ്റി (ടോലിക്) ബാങ്കിന്റെ 64-ാം അ‌ർദ്ധവാർഷിക യോഗത്തിൽ സംബന്ധിക്കുന്ന ടോലിക് ബാങ്ക് എറണാകുളം ചെയർമാനും യൂണിയൻ ബാങ്ക് ഡി.ജി.എമ്മുമായ സി.ജെ. മഞ്ജുനാഥ സ്വാമി, ടോലിക് ബാങ്ക് എറണാകുളം മെമ്പർ സെക്രട്ടറി ജോൺ എ. എബ്രഹാം എന്നിവർ.

കൊച്ചി: ടൗൺ ഒഫീഷ്യൽ ലാംഗ്വേജ് ഇംപ്ളിമെന്റേഷൻ കമ്മിറ്റി (ടോലിക്) ബാങ്കിന്റെ 64-ാം അ‌ർദ്ധവാർഷിക യോഗം ഓൺലൈനിൽ നടന്നു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ റീജിയണൽ ഇംപ്ളിമെന്റേഷൻ ഒഫീസ് കൊച്ചിയുടെ ഡെപ്യൂട്ടി ഡയറക്‌ടർ സുസ്‌മിത ഭട്ടാചാര്യ മുഖ്യാതിഥിയായി.

ടോലിക് ബാങ്ക് എറണാകുളം ചെയർമാനും യൂണിയൻ ബാങ്ക് ഡി.ജി.എമ്മുമായ സി.ജെ. മഞ്ജുനാഥസ്വാമി അദ്ധ്യക്ഷത വഹിച്ചു. റിസർവ് ബാങ്ക് ജനറൽ മാനേജർ വിജയ് കുമാർ നായക്, മുംബയ് സെൻട്രൽ കമ്മിറ്റി എ.ജി.എം (ഒഫീഷ്യൽ ലാംഗ്വേജ്) അംബരീഷ് കുമാർ സിംഗ്, ടോലിക് ബാങ്ക് എറണാകുളം മെമ്പർ സെക്രട്ടറി ജോൺ എ. എബ്രഹാം, ബാങ്ക് ഒഫ് ഇന്ത്യ മാനേജർ (ഒ.എൽ) ഷീബ എന്നിവർ സംസാരിച്ചു.