
മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളില്‍ ഒന്നാണ് ദിലീപിനെ നായകനാക്കി 2003 ല്‍ ജോണി ആന്റണി സംവിധാനം ചെയ്ത സിഐഡി മൂസ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.
ചിത്രം പുറത്തിറങ്ങി 17 വര്‍ഷം പിന്നിടുന്ന വേളയില്‍ പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് നടന്‍ ദിലീപ്. സിഐഡി മൂസ ആനിമേഷന്‍ ചിത്രമായി പ്രേക്ഷകരിലേക്ക് എത്തിക്കുകയാണ് ദിലീപും കൂട്ടരും. ലോക ആനിമേഷന്‍ ദിനത്തിലാണ് ഈ പ്രഖ്യാപനം. ചിത്രത്തിന്റെ പ്രമോ വീഡിയോയും അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടുണ്ട്.
ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ദിലീപ്, അനൂപ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച സിഐഡി മൂസയ്ക്ക് തിരക്കഥ ഒരുക്കിയത് ഉദയ് കൃഷ്ണ സിബി കെ തോമസാണ്. ഭാവന, കൊച്ചിന്‍ ഹനീഫ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഹരിശ്രീ അശോകന്‍, സലിം കുമാര്‍, സുകുമാരി, ബിന്ദു പണിക്കര്‍, മുരളി, ക്യാപ്റ്റന്‍ രാജു, ഇന്ദ്രന്‍സ്, ആശിഷ് വിദ്യാര്‍ഥി തുടങ്ങിയ വലിയ താരനിര തന്നെ അണി നിരന്നിരുന്നു.