
വാഷിംഗ്ടൺ: യു.എസ് സുപ്രീം കോടതിയിലെ 115ാമത്തെയും വനിതകളിൽ അഞ്ചാമത്തെയും ജഡ്ജിയായായി എമി കോൺ ബാരറ്റ് വൈറ്റ്ഹൗസിൽ ട്രംപിന്റെ സാന്നിദ്ധ്യത്തിൽ സത്യപ്രതിഞ്ജ ചെയ്ത് ചുമതലയേറ്റു.
അതിവേഗ നിയമനം എതിർക്കാൻ ഡെമോക്രാറ്റ്സ് ശ്രമങ്ങൾ നടത്തിയിട്ടും സെനറ്റിലെ ഭൂരിപക്ഷത്തിന്റെ ബലത്തിലാണ് ട്രംപ് നാമനിർദ്ദേശം ചെയ്ത എമിയുടെ നിയമനത്തിന് അംഗീകാരം നേടിയെടുത്തത്.
എമിയുടെ നിയമനം തിരക്കിട്ട നടപടിയായെന്ന് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡൻ കുറ്റപ്പെടുത്തി.