ss

തിരുവനന്തപുരം: മെഡിക്കൽ കോളേജ്‌ ആശുപത്രി പരിസരത്ത് നിന്നു ഇരുചക്രവാഹനമോഷണം നടത്തിയ പ്രതികൾ മെഡിക്കൽ കോളേജ്‌ പൊലീസിന്റെ പിടിയിലായി. പൗണ്ട് കടവ്,വലിയവേളി ഗ്രൗണ്ടിന് സമീപം തൈവിളാകം ഹൗസിൽ അജിത് (27), വിജീഷ് (22) എന്നിവരെയാണ് മെഡിക്കൽ കോളേജ്‌ പൊലീസ് അറസ്റ്റ് ചെയ്തത്. പത്തനാപുരം, വിളക്കുടി,പറയരുവിള രാംദാസിന്റെ ബൈക്കാണ് കഴിഞ്ഞ 21ന് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ ഓഫീസിന് മുൻവശത്ത്നിന്ന് പ്രതികൾ മോഷ്ടിച്ച് കടന്നത്. മെഡിക്കൽകോളേജ് എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ഒന്നാം പ്രതിക്കെതിരെ വലിയതുറ പൊലീസ് സ്റ്റേഷനിൽ വധശ്രമക്കേസുകളുണ്ട്. എസ്.എച്ച്.ഒ ഹരിലാൽ, എസ്.ഐ പ്രശാന്ത്, എസ്.സി.ഒ രഞ്ജിത്ത്, സി.പി.ഒ മാരായ പ്രതാപൻ, ശ്രീജിത്ത്, വിനീത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.