
ന്യൂഡൽഹി : ഡൽഹിയിൽ ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് രോഗികളുടെ എണ്ണം ആദ്യമായി 5,000ത്തിന് മുകളിലെത്തി. 5,673 പുതിയ കൊവിഡ് 19 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ദിവസം 4,853 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 40 മരണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആകെ മരണസംഖ്യ 6,396 ആയി.
ശൈത്യകാലമെത്തുന്നതോടെ ഡൽഹിയിൽ ദിവസവും 15,000 ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാമെന്നാണ് മുന്നറിയിപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9 ശതമാനമായി. ഒരിടവേളയ്ക്ക് ശേഷം കേസുകൾ വീണ്ടും ഉയർന്നുവരുന്നത് ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്. 3,70,014 പേർക്കാണ് ഡൽഹിയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 29,378 പേരാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്.