sarith

തൃശൂർ: സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായി വിയ്യൂർ അതിസുരക്ഷാ ജയിലിൽ കഴിയുന്ന സരിത്തിനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് ക്രമക്കേടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്തത്. തിരുവനന്തപുരത്ത് നിന്നുള്ള ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള രണ്ട് പേരടങ്ങുന്ന സംഘമാണ് രാവിലെ മുതൽ വൈകിട്ട് വരെ ചോദ്യം ചെയ്തത്. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് സമുച്ചയ നിർമ്മാണം കരാർ ലഭിക്കുന്നതിന് യൂണിടാക്ക് കമ്മിഷൻ നൽകിയതിൽ സന്ദീപിനും, സ്വപ്നക്കും സരിത്തിനും വിഹിതം ലഭിച്ചുവെന്ന് മൊഴിയുണ്ടായിരുന്നു. ഇതിൽ വ്യക്തത വരുത്തുന്നതിനായിരുന്നു ചോദ്യം ചെയ്യൽ. സ്വപ്നയും, സന്ദീപും സരിത്തും മുഖേനയാണ് യൂണിടാക്കിന് ഫ്‌ളാറ്റ് നിർമ്മാണ കരാർ ലഭിച്ചതെന്നും പദ്ധതിയുടെ ആറ് ശതമാനം കമ്മിഷൻ ഇവർ ആവശ്യപ്പെട്ടിരുന്നതായുമായിട്ടായിരുന്നു യൂണിടാക്ക് എം.ഡി സന്തോഷ് ഈപ്പൻ മൊഴി നൽകിയിരുന്നത്.