
അബുദാബി: ബന്ധുവായ യുവതിയ്ക്ക് അപകീർത്തികരമായ സന്ദേശങ്ങൾ അയച്ച യുവാവിന് അബുദാബി കോടതി പിഴ ശിക്ഷ വിധിച്ചു. 2,70,000 ദിർഹം (ഏകദേശം 54 ലക്ഷം ഇന്ത്യൻ രൂപ) ആണ് പിഴ. ഇതിൽ 20,000 ദിർഹം പരാതിക്കാരിക്ക് നൽകും.
പ്രതി വാട്സാപ്പിലൂടെയും ഫേസ്ബുക്കിലൂടെയും യുവതിക്ക് അപകീർത്തികരമായ സന്ദേശങ്ങൾ അയക്കുകയായിരുന്നു. ഇതോടെ യുവതി പൊലീസിനെ സമീപിച്ചു. ഐ ടി നിയമത്തിലെ വിവിധ വകുപ്പുകളുടെ ലംഘനം ചൂണ്ടിക്കാട്ടിയാണ് യുവാവിനെതിരെ കുറ്റം ചുമത്തിയത്.
യുവാവിന് 2,50,000 ദിർഹമായിരുന്നു ആദ്യം കോടതി പിഴ ശിക്ഷ വിധിച്ചത്. തുടർന്ന് താനനുഭവിച്ച മാനസിക പ്രയാസത്തിന് നഷ്ടപരിഹാരം തേടി യുവതി കേസ് ഫയൽ ചെയ്തു. കേസിൽ കോടതി 20,000 ദിർഹം യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് വിധിച്ചു.