air-arabia-flight

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സാങ്കേതിക തകരാറിനെ തുടർന്ന് വിമാനം തിരിച്ചിറക്കി. ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനമാണ് തിരിച്ചിറക്കിയത്. ഇന്ന് പുലർച്ചെ 3.40നായിരുന്നു സംഭവം.

വിമാനത്തിന്റെ ഉളളിൽ വായു മർദത്തിൽ വ്യത്യാസം ഉണ്ടായതിനെ തുർന്നാണ് തിരിച്ചിറക്കിയതെന്നാണ് വിവരം. പറന്നുയർന്ന് പത്ത് മിനിറ്റിന് ശേഷമാണ് തിരിച്ചിറക്കിയത്. 7000 അടി ഉയരത്തിലെത്തിയപ്പോഴാണ് തകരാർ കണ്ടെത്തിയത്. 4.10ഓടെയാണ് വിമാനം ലാൻഡ് ചെയ്‌തത്.

യാത്രക്കാർക്കോ ജീവനക്കാർക്കോ പ്രശ്‌നങ്ങളില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു. സാങ്കേതിക തകരാർ പരിഹരിച്ച ശേഷം രാവിലെ ഏഴേ മുക്കാലോടെ വിമാനം ഷാർജയിലേക്ക് തിരിച്ചു.