mahila-morcha

തിരുവനന്തപുരം: മഹിളമോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിനുളളിലേക്ക് ചാടിക്കയറി. മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന നോർത്ത് ബ്ലോക്ക് വരെ എത്തിയ ശേഷമാണ് സമരക്കാരെ പൊലീസിന് തടയാനായത്. അപ്രതീക്ഷിതമായ നീക്കത്തിൽ പൊലീസ് അമ്പരന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ചാണ് മൂന്ന് മഹിളാ മോർച്ച പ്രവർത്തകരാണ് സെക്രട്ടറിയേറ്റിനുളളിലേക്ക് കടന്നത്. കന്റോൺമെന്റ് ഗേറ്റിന് മുകളിലൂടെയാണ് പ്രവർത്തകർ അകത്തേക്ക് കടന്നതെന്നാണ് വിവരം. ഇതോടെ സെക്രട്ടറിയേറ്റിൽ പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ സമരങ്ങളാണ് അരങ്ങേറുന്നത്.