
ആരാധകർക്ക് തന്റെ കാമുകനെ പരിചയപ്പെടുത്തി നടി പൂനം ബജ്‌വ. സുനീൽ റഡ്ഡി എന്നാണ് നടിയുടെ പ്രാണനായകന്റെ പേര്. സുനീലിന്റെ പിറന്നാൾ ദിനത്തിലാണ് താൻ പ്രണയത്തിലാണെന്ന വിവരം പൂനം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പിറന്നാൾ ആശംസയ്‌ക്കൊപ്പം ഇരുവരുടെയും സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങളും പൂനം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
നടിയുടെയും കാമുകന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'ജന്മദിനാശംസകൾ സുനീൽ. എന്റെ പങ്കാളി, ജീവിതസഹചാരി, റൊമാന്റിക് ഡേറ്റ്, പ്ലേ മേറ്റ് അങ്ങനെ എല്ലാമാണ് നീ. ജീവിതത്തിൽ എല്ലാ സന്തോഷങ്ങളും ഉണ്ടാകട്ടെ.'-ചിത്രങ്ങൾക്കൊപ്പം നടി കുറിച്ചു.
പഞ്ചാബി കുടുംബത്തിലാണ് ജനിച്ചതെങ്കിലും നിരവധി ചിത്രങ്ങളിലൂടെ പൂനം മലയാളികൾക്കും സുപരിചിതയാണ്. മലയാളത്തെ കൂടാതെ തെലുങ്ക്, കന്നഡ, തമിഴ് ഭാഷകളിൽ അഭിനയിച്ചിട്ടുണ്ട്. 2005ൽ തെലുങ്ക് ചിത്രം മൊഡാതിയിലൂടെയാണ് ചലച്ചിത്ര രംഗത്തേക്ക് കാലെടുത്ത് വച്ചത്.