
പാലക്കാട്: സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പരിഹാസവുമായി ഷാഫി പറമ്പിൽ എം എൽ എ രംഗത്ത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.
മടിയിലെ കനം ശിവശങ്കറിന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് മുഖ്യമന്ത്രിയെന്നും, സി പി എം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത, സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
മുഖ്യമന്ത്രിയുടെ മടിയിലെ കനം ശിവശങ്കരന്റെ പോക്കറ്റിലേക്ക് മാറ്റി രക്ഷപ്പെടാൻ ശ്രമിക്കുകയാണ് പിണറായി വിജയൻ.
സി പി എം ഇത്രയും കാലം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന രാഷ്ട്രീയ ധാർമ്മികത, സ്വപ്നയുടെ അക്കൗണ്ടിൽ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്തിരിക്കുകയാണ്.