
തൃശൂർ: അപകടത്തിൽ പെട്ട ലോറിഡ്രൈവറുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ച എക്‌സൈസ് ഉദ്യോഗസ്ഥരെ തൃശൂർ സാംസ്‌കാരിക പൗരാവലി ആദരിച്ചു. മുൻ എം.എൽ.എ ടി.വി ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഉദ്യോഗസ്ഥർക്ക് ഉപഹാരങ്ങൾ വിതരണം ചെയ്‌തു.

പൗരാവലി ഭാരവാഹികൾ ആയ അഡ്വ.അജി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗോപാലകൃഷ്‌ണൻ സ്വാഗതം പറഞ്ഞു. പ്രിവന്റീവ് ഓഫീസർമാരായ ശിവശങ്കരൻ , സതിഷ് കുമാർ, സജീവ്, ടി.ആർ സുനിൽ,വിനോജ് പി.എ, സിവിൽ ഓഫീസർമാരായ ഷജു എം.ജി , രാജു എൻ.ആർ, മനോജ് ടി.പി എന്നിവരെയാണ് ആദരിച്ചത്