manacud

തിരുവനന്തപുരം: പ്രതിഷേധം മൂലമുള‌ള കൊവിഡ് വ്യാപനം തടയാനുള‌ള ഏക മാർഗം മുഖ്യമന്ത്രി രാജിവയ്‌ക്കുന്നതാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി മണക്കാട് സുരേഷ്. കള്ളപ്പണം വെളുപ്പിക്കാൻ IAS എടുക്കേണ്ടതുണ്ടോയെന്നും ആർക്ക് വേണ്ടിയാണ് ഈ കലാപരിപാടി നടത്തിയതെന്ന ചോദ്യത്തിന് ഉള്ള ശിവശങ്കരന്റെ മറുപടിയില്ലായ്‌മയാണ് കാര്യങ്ങളെ ഇവിടെ കൊണ്ടെത്തിച്ചതെന്നും ഫേസ്ബുക്കിൽ കുറിപ്പിലൂടെ സുരേഷ് പറയുന്നു.

മണക്കാട് സുരേഷിന്റെ ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ചുവടെ:

മുഖ്യമന്ത്രി രാജിവയ്ക്കുന്നതാണ് പ്രതിഷേധം മൂലമുള്ള കോവിഡ് വ്യാപനം തടയാനുള്ള ഏക മാർഗ്ഗം. ചുവരില്ലാതെ ചിത്രം വരയ്ക്കാനാവില്ല. തക്കതായ കാരണമില്ലാതെ പ്രതിഷേധിക്കാനും കഴിയില്ല. ഇവിടെ സ്ഥിതിഗതികൾ അതീവ ഗൗരവമാണ്. വൻ പ്രതിഷേധ സാഗരം രൂപപ്പെടുന്നു.മുഖ്യമന്ത്രിയുടെ രാജി കൊണ്ടു മാത്രമേ അതിനെ തടയാനൊക്കു. മുഖ്യമന്ത്രി പിടിക്ക പ്പെട്ടു.മുഖ്യമന്ത്രി സ്വന്തം വീട്ടിൽ വച്ചാണ് സ്വപ്ന യ്ക്ക് ശിവശങ്കരനെ പരിചയപ്പെടുത്തിക്കൊടുത്തതെന്ന സ്വപ്നയുടെ മൊഴിയും, കാരാട്ട് ഫൈസൽ, റസാക്ക് തുടങ്ങിയവർക്ക് വേണ്ടിയാണ് സന്ദീപ് നായർ സ്വർണ്ണം കടത്തിയിരുന്നതെന്ന പ്രതി സന്ദീപ് നായരുടെ ഭാര്യയുടെ മൊഴിയും പിണറായിയെയും അദ്ദേഹത്തിൻ്റെ കൊട്ടാരം കാവൽക്കാരെയും പ്രതിസ്ഥാനത്ത് പ്രത്യക്ഷമായി കൊണ്ടുവന്നിരിക്കുകയാണ്. നയതന്ത്ര ബാഗേജ് വിട്ടുകിട്ടാൻ ശിവശങ്കർ ഇടപെട്ടൊ ഇല്ലയോ എന്നതായിരുന്നു എപ്രിൽ മുതൽ നിലനിന്ന ചോദ്യം. ആ ചോദ്യത്തിനും ഇപ്പോൾ ഉത്തരമായി.ശിവശങ്കർ കസ്റ്റംസിനെ വിളിച്ചതിന് തെളിവും കിട്ടി.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പ സെക്രട്ടറി എന്ന നിലയിലാണ് ശിവശങ്കർ കസ്റ്റംസിനെ വിളിച്ചിരിക്കുന്നത്.ഇവിടെ പിടിക്കപ്പെട്ടത് സസ്പെൻഷനിലായ ശിവശങ്കരനല്ല ഡ്യൂട്ടിയിലുണ്ടായിരുന്ന ശിവശങ്കരനാണ്.ഇത് കാനം രാജേന്ദ്രൻന്മാരെപ്പോലുള്ള മൂഡ് താങ്ങികൾ ഓർക്കേണ്ടതുണ്ട്. സകല കാര്യങ്ങൾക്കും ചുക്കാൻ പിടിച്ചത് ശിവശങ്കരാണെന്ന ED യുടെ തെളിവ് നിരത്തിയ വാദം കോടതി അംഗീകരിച്ചതുകൊണ്ടാണ് ശിവശങ്കരൻ്റെ മുൻകൂർ ജാമ്യപേക്ഷ തള്ളിയിരിക്കുന്നത്. ഇവിടെ പ്രസക്തമായ ചോദ്യം ഒരു IAS കാരന് സ്വർണ്ണക്കടത്തിൻ്റെ ആവശ്യമുണ്ടോയെന്നതാണ്. കള്ളപ്പണം വെളുപ്പിക്കാൻ IAS എടുക്കേണ്ടതുണ്ടോ? ആർക്ക് വേണ്ടിയാണ് ഈ കലാപരിപാടി നടത്തിയതെന്ന ചോദ്യത്തിന് ഉള്ള ശിവശങ്കരൻ്റെ ബപ്പപ്പ മറുപടിയാണ് കാര്യങ്ങളെ ഇവിടെ കൊണ്ടെത്തിച്ചത്. സ്വർണ്ണം മെറ്റൽ കറൻസിയെങ്കിൽ ഇവിടുന്ന് ഇൻഡ്യൻ രൂപ ഡോളറായി വിദേശത്തു പോകുന്നു. ഇതാണ് മണിലോണ്ടറിങ് കൊണ്ട് അർത്ഥമാക്കുന്നത്. ഏത് രീതിയിൽ കിട്ടുന്ന പണമാണ് ഈ രീതിയിൽ വെളുപ്പിച്ച് കടത്തുന്നത്? പകരം വരുന്ന സ്വർണ്ണത്തിൻ്റെ മൂല്യം പണമായി ആരുടെ കൈ വശത്താണ് സുരക്ഷിതമായി എത്തുന്നത്? അന്വേഷണം ഈ വഴിക്ക് നീക്കാൻ ഇനി അമാന്തം പാടില്ല. കമ്മീഷൻ ഇനത്തിൽ കിട്ടുന്ന കാശാണ് ഡോളറായി വിദേശത്തു പോകുന്നത്. അവിടുന്ന് സ്വർണ്ണമായി വരുന്ന ആ പണം ഇവിടെ പണമാക്കി മാറ്റി ആ പണം ആരെയാണ് ഇവിടെ ഏൽപ്പിക്കുന്നത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് സർക്കാർ സ്പോൺസേർഡ് സ്വർണ്ണക്കടത്ത് എന്ന് പ്രതിപക്ഷം പറയുന്നത്? അന്വേഷണം മുഖ്യമന്ത്രിയുടെ മുന്നിൽ എത്തി നിൽക്കുന്നു.മുഖ്യമന്ത്രിയുടെ ഓഫീസിൽ നടന്ന ഈ അവിശുദ്ധ ഏർപ്പാടിൻ്റെ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് മാത്രമാണ്. അതു തിരിച്ചറിയാൻ മഹാ മാന്ത്രികനായ മുഖ്യമന്ത്രി തയ്യാറാകണം. അല്ലെങ്കിൽ അദ്ദേഹത്തിൻ്റെ ഉപദേശവൃന്ദം ഈ വിഷയത്തിൽ കാര്യമായ ഉപദേശം നല്കണം. കൊറോണയ്ക്ക് അഴിമതിയുടെ മേൽ മാത്രം കയറി വ്യാപനം നടത്താൻ കഴിയില്ല. അവയ്ക്ക് മേയാൻ കേരളത്തിൻ്റെ തെരുവോരങ്ങൾ വിട്ടുകൊടുക്കുന്ന മരണത്തിൻ്റെ മൊത്തവ്യാപാരി പിണറായി വിജയനെ ഇനിയെങ്കിലും തിരിച്ചറിയുക.. മണക്കാട് സുരേഷ് KPCC ജനറൽ സെക്രട്ടറി.