
ചൈനയിൽ നിന്നുവന്ന ഒരു ചെറിയ വൈറസ് ലോകം  മുഴുവൻ ഇനി ചെയ്യാത്ത കുഴപ്പങ്ങളില്ല. ലക്ഷക്കണക്കിന് മനുഷ്യജീവനുകളെ അപഹരിച്ചു. ലോകത്തെ തന്നെ കീഴ്മേൽ മറിച്ചെന്നും പറയാം. കൂട്ടത്തിൽ നമ്മുടെ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസപ്രമാണങ്ങളെയും അതിന്റെ പിന്നിലെ  പൊള്ളത്തരങ്ങളെയും തുറന്നുകാട്ടാൻ  ഉപകരിക്കുകയും ചെയ്തു. വിശ്വാസങ്ങളുടെ കാര്യത്തിലൂടെ തുടങ്ങാം. യോഗികളുടെയും ആൾദൈവങ്ങളുടെയും ഗുർമീദുമാരുടെയും കാലമായിരുന്നല്ലോ  ഇതുവരെ.  ഒരു അഭിനവ താപസന്റെ കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. കാലത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ എവിടെയും കാലാനുസൃതമായ മാറ്റങ്ങൾ വരുത്താൻ നമ്മളും  തയ്യാറായി. കാടുകൾ വച്ചുപിടിപ്പിച്ചും മരങ്ങൾ നട്ടും നമ്മുടെ പ്രകൃതി സ്നേഹം ഇടയ്ക്കിടെ പ്രകടിപ്പിക്കാറുണ്ട്. കൊവിഡ്  കാലത്ത് ചിലർ സ്വയം ക്വാറന്റൈനിൽ പോകാൻ സന്നദ്ധമാകുന്നതുപോലെ  പുലിത്തോലോ മറ്റു മൃഗങ്ങളുടെ തോലോ  ഇല്ലാതെ പച്ചില വിരിപ്പിരുലിന്നു ധ്യാനിക്കുന്ന ഒരു സന്യാസിയെക്കിട്ടി. ഒരു ഫോട്ടോ ഷൂട്ടുകഴിഞ്ഞു വരുമ്പോൾ കാട് അവസാനിക്കാറായ ഭാഗത്ത് വന്മരങ്ങളുടെ ഒരു നിര കണ്ടു. കുറച്ചടുത്തു ചെന്നപ്പോൾ മേൽപ്പറഞ്ഞപോലെ രസകരമായ ഈ കാഴ്ച കണ്ടു. പുലിത്തോൽ ഇല്ലാതെ ഒരാൾ പച്ചിലകൾ കൊണ്ട് വിരിപ്പുണ്ടാക്കി അതിലിരുന്നു തപസ് ചെയ്യുന്നു. ഒരു ചെറിയ മരത്തിന്റെ മുകളിൽ ക്രീപ്പറുകൾ ചുറ്റിപ്പടർന്നു പച്ചില കൊണ്ടുള്ള മെത്തപോലെ ഒന്ന് രൂപപ്പെട്ടിരിക്കുന്നു. കൃത്യമായി അതിനു മുകളിൽ തന്നെ മരത്തിന്റെ ഇലകളും കൊമ്പുകളും വള്ളിപ്പടർപ്പും ചേർന്ന് ഒരാളിരുന്നു ധ്യാനിക്കുന്ന രീതിയിൽ ഒരു രൂപം ഉണ്ടായിരിക്കുന്നു. വാല്മീകി ചിതൽപ്പുറ്റിനകത്തു ഇരുന്ന പോലെ പച്ചിലകൾക്കുള്ളിൽ ഇരുന്നു ധ്യാനിക്കുന്ന മോഡേൺ സന്യാസി.