biden

വാ​ഷിംഗ്ടൺ: പ്രസിഡന്റ് തിരഞ്ഞെടുപ്പിന് നാല് നാൾ മാത്രം ശേഷിക്കേ അഭിപ്രായ സർവേകളിൽ വൻ പിന്തുണയുമായി ഡമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ മുന്നേറുന്നു. ഇന്നലെ സി.എൻ.എൻ നടത്തിയ സർവേയിലും ബൈഡനാണ് മുൻതൂക്കം. ബൈഡന് 54ശതമാനം പേരുടെ പിന്തുണ ലഭിച്ചപ്പോൾ ട്രംപിന് 42 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. ഒ​രാ​ഴ്​​ച​ക്കു​ള്ളി​ലെ ക​ണ​ക്കു​ക​ൾ​പ്ര​കാ​രം വി​വി​ധ ദേ​ശീ​യ സ​ർ​വേ​ക​ളി​ൽ ട്രം​പി​നേ​ക്കാ​ൾ ഏ​ഴു മു​ത​ൽ 12 വ​രെ ശ​ത​മാ​നം മു​ന്നി​ലാ​ണ്​ ബൈ​ഡ​ൻ. സ​ർ​വേ​ക​ളി​ൽ മി​ഷി​ഗ​ൻ, പെ​ൻ​സ​ൽ​വാ​നി​യ, വി​സ്​​കോ​ൺ​സ​ൻ എ​ന്നീ വ​ലി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ ബൈ​ഡ​ൻ മു​ന്നി​ലാ​ണ്. ഈ ​മൂ​ന്നി​ട​ങ്ങ​ളി​ലും ഒ​രു ശ​ത​മാ​ന​ത്തി​ലും താ​ഴെ​യു​ള്ള മാ​ർ​ജി​നി​ലാ​ണ്​ 2016ൽ ​ട്രം​പ്​ വി​ജ​യി​ച്ച​ത്. എന്നാൽ അമേരിയിലെ ചെ​റു​കി​ട​വ്യാ​പാ​ര രം​ഗ​ത്ത്​ സ​ജീ​വ​മാ​യ സി​ഖ്​ വം​ശ​ജ​ർ ട്രം​പി​നൊ​പ്പ​മാ​ണെ​ന്ന്​ സ​മു​ദാ​യ നേ​താ​ക്ക​ൾ പി.​ടി.​ഐ​യോ​ടു പ​റ​ഞ്ഞു. ചെ​റു​കി​ട വ്യാ​പാ​ര രം​ഗ​ത്ത്​ ട്രം​പിന്റെ ന​യ​ങ്ങ​ൾ ഏ​റെ ഗു​ണ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം ഇ​ന്ത്യ​യു​ടെ സു​ഹൃ​ത്താ​ണെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.