bineesh-kodiyeri

തിരുവനന്തപുരം: ബംഗളൂരു മയക്കുമരുന്ന് കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് അറസ്റ്റിലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കൊടിക്കുന്നിൽ സുരേഷിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

കേരളം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ മകന്‍ അറസ്‌റിലായിരിക്കുന്നത് മയക്കുമരുന്ന് കേസിലാണ്. നമ്മുടെ നാട്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ ഒരു കണ്ണിയാണയാള്‍. സഖാക്കളെ, ഇനിയും നിങ്ങള്‍ക്ക് സിപിഎം നെ ന്യായീകരിച്ച് 'നമ്മളല്ലാതെ മറ്റാര് സഖാക്കളെ' എന്ന് ചോദിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് എന്തോ കുഴപ്പമുണ്ട്.
ആവശ്യമായ ചികിത്സ തേടുക.