
ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിലേക്ക് അവഗണിക്കപ്പെട്ടെങ്കിലും തകർപ്പൻ ഹാഫ് സെഞ്ച്വറിയോടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ മലർത്തിയടിച്ച് മുംബയ് ഇന്ത്യൻസിന്റെ വിജയശില്പിയായി മാറിയ സൂര്യകുമാർ യാദവ് ആണ് ഇപ്പോൾ താരം. അബുദാബിയിലെ സ്‌റ്റേഡിയത്തിൽ ശാന്തത കൈവിടാതെ ' കൂൾ ' ആയി നിന്ന സൂര്യകുമാറാകട്ടെ തന്റെ യോഗ്യത സെലക്ടർമാർക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു.
During the 13th over of the match, Kohli was seen walking up to Suryakumar and saying something while shining the ball. The right-handed batsman, however, kept his composure and displayed remarkable maturity by just walking away from the RCB https://t.co/kK72G6uTzg u Surya. pic.twitter.com/y2am9uhxXE— Alsayyam khan🔶 (@alsayyam) October 28, 2020
 
മത്സരത്തിനിടെ സൂര്യകുമാറിനെ കളിയിൽ നിന്നും ശ്രദ്ധ തിരിച്ച് പ്രകോപിപ്പിക്കാൻ ശ്രമിക്കുന്ന ( സ്ലെഡ്ജിംഗ് ) റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ക്യാപ്ടൻ വിരാട് കോഹലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പ്രകോപിപ്പിക്കാനായി സൂര്യകുമാറിനടുത്തേക്ക് എന്തോ പറഞ്ഞുകൊണ്ട് നടന്നുവരുന്ന കോഹ്‌ലിയെ വീഡിയോയിൽ കാണാം.
എന്നാൽ സൂര്യകുമാറാകട്ടെ ശാന്തനായി നടന്നുമാറുകയാണ് ചെയ്തത്. 13ാം ഓവർ കഴിഞ്ഞതിന് പിന്നാലെയായിരുന്നു കോഹ്‌ലി സൂര്യകുമാറിന്റെ ശ്രദ്ധ തിരിക്കാൻ ശ്രമിച്ചത്. 43 ബോളിൽ 10 ബൗണ്ടറികളോടെ 79 റൺസാണ് പുറത്താകാതെ സൂര്യകുമാർ സ്വന്തമാക്കിയത്.