
ദോഹ: ലോകമെമ്പാടുമായി നിരവധി കമ്പനികളാണ് കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണവുമായി മുന്നോട്ട് പോകുന്നത്. റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യാനാരംഭിച്ചെന്ന വാര്‍ത്തയും പുറത്ത് വന്നു. ചില ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് വാക്‌സിന്‍ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ മുന്നോട്ട് പോവുകയാണ്.
കൊവിഡ് പരീക്ഷണാത്മക വാക്‌സിന്‍ പുറത്തിറക്കാന്‍ തയ്യാറെടുക്കുകയാണെന്ന് മോഡേണ അറിയിച്ചിരിക്കുകയാണ്.
എംആര്‍എന്‍എ -1273 സമാരംഭിക്കുന്നതിന് ഞങ്ങള്‍ സജീവമായി തയ്യാറെടുക്കുകയാണ്, ലോകമെമ്പാടുമുള്ള സര്‍ക്കാരുകളുമായി ഞങ്ങള്‍ നിരവധി വിതരണ കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ട്, മോഡേണ സി.ഇ.ഒ സ്റ്റീഫന്‍ ബാന്‍സെല്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മോഡേണയുടെ കൊവിഡ് വാക്സിനിൽ മെസഞ്ചര്‍ ആര്‍.എന്‍.എ അഥവാ എം.ആര്‍.എന്‍.എ എന്ന ജനിതക വസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് വൈറസിനെ പ്രതിരോധിക്കാന്‍ രോഗപ്രതിരോധ സംവിധാനത്തെ സഹായിക്കുന്നുവെന്ന്, ശാസ്ത്രജ്ഞര്‍ പറഞ്ഞു. എംആര്‍എന്‍എ -1273 എന്ന് വിളിക്കപ്പെടുന്ന ഈ വാക്‌സിന്‍ യു.എസ് സര്‍ക്കാരിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (എന്‍.ഐ.എച്ച്) യുമായി ചേര്‍ന്ന് മോഡേണ വികസിപ്പിച്ചെടുത്തു.മോഡേണ ഏറ്റവും ഉയര്‍ന്ന ഡാറ്റാ ഗുണനിലവാരത്തിനും കര്‍ശനമായ ശാസ്ത്ര ഗവേഷണത്തിനും പ്രതിജ്ഞാബദ്ധമാണ്, ''സി.ഇ.ഒ കൂട്ടിച്ചേര്‍ത്തു.
2020 അവസാനത്തോടെ 20 മില്യണ്‍ ഡോസ് കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് മോഡേണ കഴിഞ്ഞമാസം വ്യക്തമാക്കിയിരുന്നു. 500 മില്യണ്‍ ഡോസ് മുതല്‍ 1 ബില്യണ്‍ ഡോസ് വരെ കൊവിഡ് വാക്‌സിന്‍ 2021 അവസാനത്തോടെ നിര്‍മ്മിക്കാനാണ് തങ്ങള്‍ ലക്ഷ്യമിടുന്നെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. യു.എസിന് പുറത്തുള്ള വിപണികളില്‍ വാക്‌സിന്‍ വിതരണം ചെയ്യുന്നതിനായി സ്വിസ് ഗ്രൂപ്പായ ലോണ്‍സ എജിയുമായി ചേര്‍ന്ന് മോഡേണ കൊവിഡ് -19 വാക്‌സിന്‍ നിര്‍മ്മിക്കുന്നുമുണ്ട്.