
കോട്ടയം: മുസ്ലിം സമുദായത്തിനെതിരെ നുണ കലർത്തിയ വിദ്വേഷ പ്രചാരണവുമായി പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജ്. സംസ്ഥാന സർക്കാരിലെ ഉന്നത തസ്തികകൾ മുസ്ലിം സമുദായത്തിൽപ്പെട്ടവർ തട്ടിയെടുക്കുകയാണെന്നാണ് എം.എൽ.എ പറയുന്നത്. സംസ്ഥാനത്തെ 14 ജിലകളില്‍ ഏഴിലും ഒരു സമുദായത്തിലെ കളക്ടര്‍മാരാണെന്ന വസ്തുതാ വിരുദ്ധമായ പരാമര്‍ശവും പി.സി. ജോർജ്ജ് നടത്തിയിട്ടുണ്ട്.
സീറോ മലബാര്‍ യൂത്ത് മൂവ്മെൻറ് ഈരാറ്റുപേട്ട അരുവിത്തുറയില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ജോർജ്ജ് ഇത്തരത്തിലെ പരാമര്‍ശം നടത്തിയത്.
'സംസ്ഥാനത്തെ ഏഴ് കളക്ടര്‍മാര്‍ ഒരു സമുദായത്തില്‍ പെട്ടവരായത് എന്തുകൊണ്ടാണെന്ന് ചിന്തിക്കണം. മന്ത്രി കെ.ടി. ജലീലിന്റെ ഉന്നതവിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെല്ലാം മുസ്ലീംകളാണ്. മറ്റു മതത്തില്‍പെട്ട ഒരു ഉന്നത ഉദ്യോഗസ്ഥനെപ്പോലും വകുപ്പില്‍ കാണാനാകില്ല.'-പി.സി ജോർജ്ജ് പറയുന്നു. സംസ്ഥാനത്ത് നിലവിൽ നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്ലിം സമുദായത്തിൽ പെട്ടവരായിട്ടുള്ളത്.
മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ വൈസ് ചാന്‍സിലര്‍ പദവി തീരുമാനിക്കുന്ന സമയത്ത് ബി .ഇക്ബാലിന്റെ പേരാണ് ഇടത് പാര്‍ട്ടികള്‍ ഉന്നയിച്ചതെന്നും ഒടുവില്‍ താന്‍ വാശിപിടിച്ചാണ് സിറിയക് തോമസിനെ വൈസ് ചാന്‍സിലറാക്കിയതെന്നും പി.സി ജോര്‍ജ് പ്രസംഗത്തിനിടെ പറഞ്ഞു. സംസ്ഥാനത്ത് നിലവിൽ നാല് കളക്ടര്‍മാര്‍ മാത്രമാണ് മുസ്ലിം സമുദായത്തിൽ പെട്ടവരായിട്ടുള്ളത്.
കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ് മുസ്ലീം നാമധാരികളായ കളക്ടര്‍മാരുള്ളത്. വസ്തുത ഇതായിരിക്കെയാണ് ഏഴ് ജില്ലകളിൽ മുസ്ലിം സമുഷായത്തിൽപ്പെട്ട കളക്ടർമാരുണ്ടെന്ന എം.എല്‍.എയുടെ ഈ പരാമർശം. കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളിലാണ് മുസ്ലീം നാമധാരികളായ കളക്ടര്‍മാരുള്ളത്. മന്ത്രി കെ.ടി ജലീൽ കൈകാര്യം ചെയ്യുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിലാകട്ടെ, 90 ശതമാനത്തോളം പേരും മുസ്ലീം ഇതര മതസ്ഥരാണെന്നുള്ളതും വസ്തുതയാണ്.