air-india

ന്യൂഡൽഹി: എയർ ഇന്ത്യയെ പൂർണമായും വിറ്റൊഴിയുന്നതിന്റെ ഭാഗമായുള്ള, താത്പര്യപത്രം സമർപ്പിക്കാനുള്ള തീയതി ഒക്‌ടോബർ 30ൽ നിന്ന് ഡിസംബർ 14ലേക്ക് നീട്ടി. ഇതോടൊപ്പം നിക്ഷേപകർക്കുള്ള നിബന്ധനകളിലും ഇളവ് വരുത്തി. ഓ​ഹ​രി​ ​മൂ​ല്യ​ത്തി​ന് ​പ​ക​രം​ ​ഹ്രസ്വകാല - ദീ​ർ​ഘ​കാ​ല​ ​ക​ട​ബാ​ദ്ധ്യ​ത​ ​ഉ​ൾ​പ്പെ​ടെ​ ​എ​യ​ർ​ ​ഇ​ന്ത്യ​യു​ടെ​ ​എന്റർപ്രൈസ്​ ​മൂ​ല്യം​ ​(സം​രം​ഭ​ക​ ​മൂ​ല്യം​)​ ​അ​ടി​സ്ഥാ​ന​മാ​യു​ള്ള​ ​താ​ത്പ​ര്യ​പ​ത്ര​മാണ് ക്ഷണിക്കുന്നതെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പറഞ്ഞു.

അതായത്, എയർ ഇന്ത്യയുടെ കടബാദ്ധ്യതയിൽ എത്ര ഏറ്റെടുക്കുമെന്നും മൊത്തം എത്ര തുക ഏറ്റെടുക്കാനായി നൽകുമെന്നും നിക്ഷേപകർ വ്യക്തമാക്കണം. നിക്ഷേപകർ മൊത്തം കടബാദ്ധ്യത ഏറ്റെടുക്കണമെന്ന നിബന്ധന ഒഴിവാക്കി. ഓ​ഹ​രി​ ​വി​റ്റൊ​ഴി​യ​ലി​ലൂ​ടെ​ ​ല​ഭി​ക്കു​ന്ന​ 85​ ​ശ​ത​മാ​നം​ ​തു​ക​ ​ക​ടം​ ​വീ​ട്ടാ​നു​പ​യോ​ഗി​ക്കും.​ ​ബാ​ക്കി​ ​സ​ർ​ക്കാ​ർ​ ​ഖ​ജ​നാ​വി​ലേ​ക്ക് ​മാ​റ്റും. എയർ ഇന്ത്യയുടെ 62,000 കോടി രൂപയുടെ കാടബാദ്ധ്യത, ഓഹരി വില്പനയ്ക്ക് മുന്നോടിയായി 23,286 കോടി രൂപയായി സർക്കാർ കുറച്ചിട്ടുണ്ട്.