
ന്യൂഡൽഹി: ജി 20 ഉച്ചകോടിയുടെ ഭാഗമായി സൗദി ഇറക്കിയ നോട്ടിലെ ഗ്ലോബൽ മാപ്പിൽ ജമ്മു കാശ്‌മീരും ലഡാക്കും പ്രത്യേക മേഖലയായി ചിത്രീകരിച്ചതിനെതിരെ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ. ജമ്മു കാശ്‌മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണെന്നും എത്രയും പെട്ടെന്ന് ശരിയായ നടപടി സൗദി സ്വീകരിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. സൗദി സംഭവത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.