work-from-home

കൊവിഡിന്റെ വരവോടെ നിത്യജീവിതത്തിന്റ താളം തന്നെ ആകെ മാറിമറിഞ്ഞു. പുലര്‍ച്ചെ എഴുന്നേറ്റ് ഭക്ഷണം തയ്യാറാക്കി, വസ്ത്രം മാറി, ജോലിക്കും സ്‌കൂളിലേക്കും പോകുന്ന രീതിയില്‍ മാറ്റം വന്നതോടെ പിന്നീട് ഓരോ ദിവസവും നടക്കുന്ന കാര്യങ്ങളിലും മാറ്റങ്ങള്‍ വന്നു. വീട്ടിലിരുന്ന ജോലി ചെയ്യുക എന്ന അവസരം ഇപ്പോള്‍ സ്ഥിരമായി.

ചിലര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നന്നേ ഇഷ്ടപെട്ടപ്പോള്‍ മറ്റു ചിലര്‍ക്ക് മടുത്തു. കാര്യമെന്തായാലും കൊവിഡ് ഭീഷണി അവസാനിക്കുന്നതുവരെ വര്‍ക്ക് ഫ്രം ഹോം തന്നെയാണ് പല കമ്പനികളും തുടരാന്‍ പ്ലാന്‍. പലരും വീട്ടിലിരുന്നു ജോലി ചെയ്യുമ്പോഴുള്ള തങ്ങളുടെ 'വര്‍ക്ക് സ്റ്റേഷന്‍' ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നുണ്ട്.

ചിലര്‍ ഒരു മുറി ഓഫീസില്‍ കാര്യങ്ങള്‍ക്കായി മാറ്റി വച്ചിട്ടുള്ളപ്പോള്‍ മറ്റു ചിലര്‍ കിടപ്പുമുറിയാണ് ജോലി ചെയ്യുന്നത്. വേറെ ചിലര്‍ക്ക് സ്വീകരണ മുറിയിലെ സോഫയാണ് വര്‍ക്ക് ചെയ്യാനുള്ള ഇടം. നിങ്ങളുടെ വര്‍ക്ക് ഫ്രം ഹോം സ്‌റ്റൈല്‍ ഏതാണ്? ചോദിക്കുന്നത് മറ്റാരുമല്ല, ഗൂഗിള്‍.


ഗൂഗിളിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഇത്തരമൊരു ചോദ്യം ചോദിച്ചിരിക്കുന്നത്. ഒപ്പം 9 രീതിയിലുള്ള 'വര്‍ക്ക് ഫ്രം ഹോം' സ്‌റ്റൈലുകളുടെ ചിത്രവും ഗൂഗിള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇടുങ്ങിയ മുറിയില്‍ ജോലി ചെയ്യുന്നതും, ബെഡ്റൂമില്‍ ഇരുന്നു ജോലി ചെയ്യുന്നതും, ത്രെഡ് മില്ലിന് മുകളില്‍ ലാപ്‌ടോപ്പ് വച്ച് വ്യായാമവും ജോലിയും ഒന്നിച്ചു കൊണ്ടുപോവുന്നതും, വളര്‍ത്തു മൃഗങ്ങളോടൊപ്പം സമയം ചിലവഴിച്ചു ജോലി ചെയ്യുന്നതും, അടുക്കളയില്‍ പാത്രം കഴുകുന്നതിനിടയില്‍ വീഡിയോ കോളില്‍ പങ്കെടുക്കുന്നതും, ഉദ്യാനത്തിലിരുന്നു ജോലി ചെയ്യുന്നതുമടക്കം ധാരാളം നാം പരീക്ഷിക്കാന്‍ സാദ്ധ്യതയുള്ള ഏറെക്കുറെ എല്ലാ 'വര്‍ക്ക് ഫ്രം ഹോം' രീതികളും ഗൂഗിള്‍ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

View this post on Instagram

Which WFH style best describes you? Comment below with your room number (1-9). ⬇️ No matter what space you work in, check out free resources to stay productive at the link in our bio. #growwithgoogle

A post shared by Google (@google) on