
ഷൈൻ ടോം ചാക്കോയെ  കേന്ദ്രകഥാപാത്രമാക്കി  നവാഗതനായ കെ. ആർ പ്രവീൺ സംവിധാനം ചെയ്യുന്നതമി പൂർത്തിയായി
വർഷങ്ങൾക്കു ശേഷമാണ് ജയകൃഷ്ണൻ ജന്മനാട്ടിലെത്തുന്നത്.ഇന്റീരിയർ ഡിെെസനറായ  ജയകൃഷ്ണൻ മംഗലാപുരത്തു നിന്ന് കോഴിക്കോട് അത്തോളിയിലെ വീട്ടിൽ എത്തുകയും അസ്വഭാവികമായ ചില കാര്യങ്ങളിൽ ഇടപെടുകയും ചെയ്യുന്നതോടെ ഉണ്ടാകുന്ന ഉദ്വേഗജനകമായ മുഹൂർത്തങ്ങൾ ദൃശ്യവത്കരിക്കുന്ന ചിത്രമാണ് നവാഗതനായ കെ ആർ പ്രവീൺ രചനയും സംവിധാനവും നിർവഹിക്കുന്ന തമി. ജയകൃഷ്ണൻ എന്ന കഥാപാത്രത്തെ െെഷൻ ടോം ചാക്കോ അവതരിപ്പിക്കുന്നു.ഗോപിക അനിലാണ് നായിക. മുന്തിരി മൊഞ്ചൻ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ താരമാണ് ഗോപിക.
സുനിൽ സുഖദ, സോഹൻ സീനുലാൽ, ശരൺ എസ്.എസ്, ശശി കലിംഗ, ഷാജി എ. ജോൺ, നിഥിൻ തോമസ് , ഉണ്ണി നായർ, അരുൺസോൾ, രവിശങ്കർ, രാജൻ പാടൂർ, നിതീഷ് രമേശ്, ആഷ് ലി  െഎസക് എബ്രാഹം, ഡിസ് നി ജെയിംസ്, ജിസ്മ ജിജി, തുഷാര നമ്പ്യാർ, ക്ഷമ കൃഷ്ണ, ഭദ്ര വെങ്കിടേശ്വരൻ, ഗീതി സംഗീത, മായ വിനോദിനി എന്നിവരാണ് മറ്റു താരങ്ങൾ.ഡ്രാമ ത്രില്ലറാണ് തമി . തമി എന്നാൽ ഇരുട്ട് .രാവിലെ മുതൽ അടുത്ത ദിവസം രാവിലെ വരെ നടക്കുന്ന കഥയാണിത്. കഥയുടെ തൊണ്ണൂറു ശതമാനം രാത്രിയാണ് സംഭവിക്കുന്നത്.ഒപ്പം ജീവിതത്തിന്റെ ഇരുളടഞ്ഞ സാഹചര്യവും കണക്കിലെടുത്താണ് തമി എന്ന പേരിട്ടതെന്ന് സംവിധായകൻ കെ .ആർ പ്രവീൺ പറഞ്ഞു. ജയകൃഷ്ണന്റെ കുടുംബത്തിലുണ്ടാകുന്ന മരണത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തുന്ന ഇൻവെസ്റ്റിഗേഷൻ ഓഫീസറുടെ വേഷമാണ് സോഹൻസീനുലാലിന്.ജയകൃഷ്ണന്റെ സ്ഥാപനത്തിലെ പങ്കാളിയായ  െെമക്കിളിനെ  ശരം എസ് എസും അവതരിപ്പിക്കുന്നു.
സ് െെക െെഹ എന്റർടെയ് മെൻസിന്റെ  ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് സി.പിള്ള നിർവഹിക്കുന്നു. ഫൗസിയ അബൂബക്കർ, നിഥിഷ് നടേരി എന്നിവരുടെ വരികൾക്ക് വിശ്വജിത്ത് സംഗീതം പകരുന്നു.എഡിറ്റിംഗ്-റഷിൻ അഹമ്മദ്.പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് പറവൂർ പ്രൊജക്ട് ഡിെെസനർ -ഷാജി എ. ജോൺ, കല-അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്-ലാലു കൂട്ടാലിട, വസ്ത്രാലങ്കാരം-സഫദ് സെയിൻ, പരസ്യകല-എസ് കെ നന്ദു, ചീഫ് അസോസിയേറ്റ് ഡയറക്ടർ -വിനയ് ചെന്നിത്തല, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-മധു വട്ടപ്പറമ്പിൽ.