
മലയാളി താരം സഞ്ജു സാംസണ്‍ നെറ്റ്‌സില്‍ പ്രാക്ടീസ് ചെയുന്ന ദൃശ്യങ്ങള്‍ കോര്‍ത്തിണക്കി ബാറ്റിംഗ് വീഡിയോ പുറത്തിറക്കി രാജസ്ഥാന്‍ റോയല്‍സ്. ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് മലയാളം പാട്ടിന്റെ അകമ്പടിയോടെ സഞ്ജുവിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ രാജസ്ഥാന്‍ റോയല്‍സ് പങ്കുവെച്ചത്.
മലയാളി റാപ് ഗായകന്‍ തിരുമാലിയുടെ 'മലയാളിക്കെന്താടാ...' എന്നു തുടങ്ങുന്ന ഗാനത്തിന്റെ ചുവടു പിടിച്ചാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സഞ്ജു സാംസണിന്റെ വെടിക്കെട്ടു ഷോട്ടുകള്‍ കോര്‍ത്തിണക്കിയിട്ടുണ്ട് വീഡിയോയില്‍. സഞ്ജു ഐ.പി.എല്ലില്‍ അരങ്ങേറിയതിന് ശേഷം രാജസ്ഥാന്‍ റോയല്‍സിന് വിലക്കു കിട്ടിയ രണ്ടു സീസണൊഴികെ ബാക്കി ആറു സീസണുകളില്‍ കളത്തിലിറങ്ങിയത് രാജസ്ഥാന്‍ ജെഴ്‌സിയിലാണ്.
ഈ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലും സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനമാണ് രാജസ്ഥാന്‍ റോയല്‍സിനെ തുണച്ചത്.ഈ സീസണില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ റെക്കോര്‍ഡും രാജസ്ഥാന്റെ ഈ മലയാളി താരത്തിന്റെ പേരിലാണ്.