kajal

ദക്ഷിണേന്ത്യൻ സിനിമ മേഖലയിൽ തിളങ്ങി നിൽക്കുന്ന താരമാണ് ആരാധകരുടെ പ്രിയ നടി കാജൽ അഗർവാൾ. കാജൽ വിവാഹിതയാകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ ആരാധകർക്കിടയിലെ സംസാരവിഷയം. ബിസിനസ്സുകാരനായ ഗൗതം കിച്ച്ലു ആണ് വരന്‍. നാളെ മുംബയില്‍വച്ചാണ് ഇരുവരും വിവാഹിതരാവുക. നടി തന്നെയാണ് തന്റെ വിവാഹക്കാര്യം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരുന്നത്.

കാജലിന്റെ വീട് ഇപ്പോൾ വിവാഹ ആഘോഷങ്ങളിൽ തിളങ്ങുകയാണ്. വിവാഹ തലേന്നുള്ള കാജലിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ചിത്രങ്ങളിൽ മഞ്ഞ നിറത്തിലുള്ള വസ്ത്രമാണ് കാജൽ ധരിച്ചിരിക്കുന്നത്. ഗൗതം കിച്ച്ലു വെളുത്ത കുർത്തയും കറുത്ത ജാക്കറ്റും ധരിച്ചതായി കാണാം. കാജലിന്റെ ഫാൻ പേജിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷം നേരം കൊണ്ടാണ് ആളുകളുടെ ശ്രദ്ധപിടിച്ചുപറ്റിയത്.

View this post on Instagram

@kajalaggarwalofficial 's haldi ceremony... 💛💛💛 Do follow and support @celebrity_corner_official . . . . #kajal #kajalaggarwal #gauthamkitchlu #kajgautkitched

A post shared by Celebrity corner (@celebrity_corner_official) on